കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് സന്ദര്ശിച്ച്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനും. വീട്ടുകാരെ ആശ്വസിപ്പിച്ച ഇരുവരും പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്തുനിന്ന് വിലാപയാത്രയായി കാസര്‍കോട് പെരിയയില്‍ എത്തിക്കും, ആറിടത്ത് പൊതുദര്‍ശനം ഉണ്ടാകും.പരിയാരം മെഡിക്കല്‍ കോളജിനുമുന്നില്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
മരിച്ച കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും റിപ്പോര്‍ട്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ് മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ക്ക് സമാനമാണ്.
Discussion about this post