ന്യൂഡല്‍ഹി: കാസര്‍കോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു സിപിഎം കേന്ദ്രനേതൃത്വം. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് പാര്‍ട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
പെരിയയില്‍ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും, മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോഡ് പെരിയയില്‍ ഇന്നലെയാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. പെരിയ കല്ലോട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് 7 മണിയോടെയാണ് സംഭവം. കാറിലെത്തിയ മുന്നംഗസംഘം ഇരുവരെയും പിന്തുടര്ന്ന് അടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശരത്ലാലിനെ കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ വെച്ച് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
Discussion about this post