കാസര്‍കോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേതാക്കള്‍ ഏറ്റുവാങ്ങി. പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആശുപത്രിയുടെ സമീപം മൃതദേഹങ്ങള്‍ പൊതുദര്‍നത്തിന് വെച്ചിരുന്നു.
കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍ നീലേശ്വരം എന്നീ അഞ്ചിടങ്ങളിലാണ് മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. കനത്ത പോലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തയിരിക്കുന്നത്. പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ രണ്ട് പേരുടേയും വീടുകളിലേക്ക് കൊണ്ട് പോകും. ഇന്ന് വൈകീട്ടോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
Discussion about this post