യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

പാര്‍ട്ടി അംഗങ്ങള്‍ പ്രതിസ്ഥാനത്തുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങള്‍ പ്രതിസ്ഥാനത്തുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മുകാരുണ്ടെങ്കില്‍ അവരെ സിപിഎം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ വിവരമുള്ളവര്‍ ഇത്തരം അക്രമം നടത്തില്ലയെന്നും എല്‍ഡിഎഫ് ജില്ലയില്‍ പര്യടനം നടത്തുന്ന ദിവസമായിരുന്നു. എല്‍ഡിഎഫിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവരുതെന്ന തീരുമാനത്തിലാണ് ജാഥ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version