കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വിവി വസന്തകുമാറിന്റെ രക്തസാക്ഷിത്വം കേരളത്തിലെ നാലരലക്ഷം വരുന്ന പട്ടിക വര്‍ഗ സമൂഹത്തിന് ദു:ഖകരമാണെന്ന് മുന്‍മന്ത്രിയും എഐസിസി അംഗവുമായ പികെ ജയലക്ഷ്മി. അതേസമയം തന്നെ ആ രക്തസാക്ഷിത്വം അഭിമാനമാണെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു
വസന്തകുമാറിന്റെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര കാലത്ത് വൈദേശിക ശക്തികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ചരിത്രമാണ് കേരളത്തിലെ പട്ടികവര്‍ഗ സമൂഹത്തിന്റേത്. ഇന്ന് ഈ ഏറ്റ്മുട്ടല്‍ തീവ്രവാദത്തോടും മറ്റ് ചൂഷക വിധ്വംസക പ്രവര്ത്തനങ്ങളോടാണെന്ന് മാത്രമാണെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച ജയലക്ഷ്മി സംസ്കാര ചടങ്ങുകളിലും സംബന്ധിച്ചിരുന്നു.
Discussion about this post