കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം വീട്ടില്‍ പോകുകയായിരുന്ന ശരത് ലാലിലും കൃപേഷിനും വെട്ടേല്‍ക്കുകയായിരുന്നു.
ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇവരെ ജീപ്പിലെത്തിയ അക്രമി സംഘം ഇടിച്ചിട്ടശേഷം വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. ആശുപത്രിയിലേക്ക് പോകും വഴി ശരത്തും മരിച്ചു. വെട്ടിയതിന് ശേഷം ആക്രമി സംഘം ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
Discussion about this post