തൃശ്ശൂര്‍: ആകാശവാണി കോഴിക്കോട് നിലയം മുന്‍ സ്റ്റേഷന് ഡയറക്ടര്‍ സിപി രാജശേഖരന്(71) നിര്യാതനായി. ഇന്നു പുലര്‍ച്ചെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം.
45ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളിലും സര്‍വോദയ പ്രസ്ഥാനങ്ങളിലും ചെറുപ്പം മുതല്‍ സജീവമായിരുന്നു സിപിആര്‍. അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1976 ലാണ് റേഡിയോ അനൗണ്‍സറായി ജോലിയില്‍ പ്രവേശിക്കുന്നത്.
35 വര്‍ഷത്തോളം സേവനമനുഷ്ടിച്ചു. ആകാശവാണിയുടെയും ദൂരദര്‍ശന്റെയും സ്റ്റേഷന് ഡയറക്ടറായിട്ടാണ് വിരമിച്ചത്. ഇഗ്നോയുടെ ചാനല്‍ മേധാവിയായി. സുപ്രഭാതം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post