ആദ്യം അവര്‍ കഴിവ് തെളിയിക്കട്ടെ; ഒരു വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറച്ച മണ്ഡലം നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍

രു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും.

കോഴിക്കോട്: ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലം നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ഇത്തവണയും തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തവണ തോല്‍ക്കുന്ന സീറ്റ് തന്ന് മഹിളാ പ്രാതിനിധ്യം പേരിന് ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണം എമന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യമാണ് മുല്ലപ്പള്ളി തള്ളിയിരിക്കുന്നത്.

വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെയെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ഒരു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും. ഒന്നിലധികം മണ്ഡലങ്ങളില്‍ ഈ സാഹചര്യമുണ്ടായാലും പരിഗണിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ കഴിവ് തെളിയിച്ചവരാകണം വരേണ്ടതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ട് മുല്ലപ്പള്ളി തള്ളി. രമയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെന്ന ആലോചന യുഡിഎഫില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version