ദേവാലയത്തില്‍ നിന്ന് മങ്ങവെ വയോധകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു; ദാരുണ സംഭവം തിരുവനന്തപുരത്ത്! പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കുഴിത്തുറയില്‍ ദേവാലയത്തില്‍ നിന്ന് മടങ്ങവെ വയോധികനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ഞിരങ്കോട്ട് സ്വദേശിയായ തോബിയാസാണ് അറസ്റ്റിലായത്.

രാത്രി വീടിന് സമീപത്തെ ദേവാലയത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ശബരിമുത്തു(65)വിനെയാണ് തോബിയാസ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

എന്നാല്‍ മുന്‍വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തോബിയാസിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version