പത്തനംതിട്ട; പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. റാന്നി വെച്ചുച്ചിറയിലാണ് സംഭവം. ഒളിവിലായിരുന്ന കേസിലെ മുഖ്യപ്രതി ലാല്‍ രാജാണ് പൊലീസില്‍ കീഴടങ്ങിയത്.
വെച്ചൂച്ചിറ സ്വദേശി റോഷന്‍, കക്കുടുമണ്‍ സ്വദേശി രജീഷ് എന്നീ പ്രതികള്‍ മുന്‍പ് അറസ്റ്റിലായിരുന്നു. ഫോണ്‍ വഴിയുള്ള സൗഹൃദം മുതലെടുത്ത് ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒന്നരമാസത്തിനിടെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കഴിഞ്ഞ ഞായറാഴ്ച് പോലീസില്‍ പരാതി നല്‍കിയത്.