വയനാട്: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അല്‍ഫോണ്‍സ് കണ്ണന്താനമല്ലേ അത് ചെയ്തതെന്നും, അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ അതില്‍ കൂടുതല്‍ എന്ത് പറയാനാണ് എന്ന് കോടിയേരി പരിഹസിച്ചു. അതോടൊപ്പം ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഔചിത്യബോധം കാണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെല്‍ഫിയെടുത്തത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് രൂക്ഷവിമര്സനവുമായി ഒരുപാട് ആളുകള്‍ രംഗത്തെത്തി. അതുകൊണ്ട് സെല്‍ഫി മന്ത്രി ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു.
Discussion about this post