തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അംഗീകരിക്കാന്‍ കഴിയാത്തകാര്യമാണ് സംഭവിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിനെ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും ബെഹ്റ വ്യക്തമാക്കി.
അതേസമയം ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികള്‍ തകര്‍ത്തത്. രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചു. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് ആശ്രമത്തില്‍ ഉറങ്ങുകയായിരുന്ന സന്ദീപാനന്ദ ഗിരിയേ വിളിച്ചുണര്‍ത്തുന്നത്. ആശ്രമത്തിന് കേടുപാടുകളുണ്ടായി. പികെ ഷിബു എന്ന് എഴുതിയ റീത്തും സമര്‍പ്പിച്ചിരുന്നു .
അതേസമയം ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും പന്തളം കൊട്ടാരവും തന്ത്രികുടുംബവു രാഹുല്‍ ഈശ്വറുമാണെന്ന് സ്വാമി ആരോപിച്ചു. ആക്രമണത്തേപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉണ്ടെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശത്തില്‍ അനുകൂല നിലപാടി എടുത്തതിന് കഴിഞ്ഞാഴ്ച ആശ്രമത്തിലേക്ക് പ്രതിഷേധവും നടന്നിരുന്നു
Discussion about this post