കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശിയായ ജവാന് വിവി വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക.
വസന്തകുമാറിന്റെ കുടുംബത്തിന് സഹായ ധനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും.
Discussion about this post