തിരുവല്ല: കത്തോലിക്കാ സഭിയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ സന്തോഷ് അഴകത്ത് എന്നിവരുടെ പേരിലാണ് തോക്ക് ലൈസന്‍സുള്ളത്. ഇതോടെ ചോദ്യങ്ങളുമായി വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്. കുര്‍ബാനയ്ക്ക് വരുന്നവര്‍ക്ക് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.
2003 മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതുതെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് ആരൊക്കെ എന്നീ വിവരങ്ങളും തോക്ക് ലൈസന്‍സുള്ളവരുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വിജെ എന്നയാള്‍ തിരുവല്ല പോലീസിന് നല്കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലാണ് പോലീസ് കത്തോലിക്കാ സംഭയിലെ രണ്ട് വൈദികര്‍ തോക്കു കൈവശം വെച്ചിരിക്കുന്നതായി രേഖാമൂലം മറുപടി നല്‍കിയത്.
മലങ്കര സഭയുടെ ഭാഗമായ തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സിലിന്റെ മേല്‍വിലാസത്തിലാണ് ഇരുവരും തോക്ക് ലൈസന്‍സ് നേടിയിരിക്കുന്നത്. SBBL ഇനത്തില്‍പെട്ട തോക്കാണ് രണ്ട് വൈദികരും കൈവശം വെച്ചിരിക്കുന്നത്. no.02/2005/111/TVLA ആണ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്ബര്‍. no.03/2005/111/TVLA ആണ് ഫാ.സന്തോഷ് അഴകത്തിന്റെ ലൈസന്‍സ് നമ്പര്‍.
Discussion about this post