ചേര്‍ത്തല: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ചേര്‍ത്തല ഭഗവതിപ്പറമ്പില്‍ ഷാജിയുടെ മകന് അനന്ദുവാണ്(22) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ലോറി ഇടിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. അനന്ദു തമിഴ്നാട്ടിലെ സെക്കന്തൂര് എഞ്ചിനിയറിംഗ് കോളജില്‍ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്.
Discussion about this post