തിരുവനന്തപുരം: ക്യാമറ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31നകം പിഴ ഒടുക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം. മാര്‍ച്ച് 31 നകം പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. കോടതി മുഖേന നിയമനടപടിയും കൈക്കൊള്ളുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വിവിധ ജില്ലകളിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് കളക്ഷന്‍ സെന്റര്‍, www.keralapolice.gov.in എന്ന വെബ്സൈറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേന പണം അടയ്ക്കാം.
Discussion about this post