പത്തനംതിട്ട: സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക പികെ ഗായത്രി ദേവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടേതാണ് ഉത്തരവ്.
ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കഴിഞ്ഞ ജനുവരി മൂന്നിന് വള്ളിക്കോട് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ഗായത്രീദേവി പങ്കെടുക്കുകയും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ച് വള്ളിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.