തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വൃദ്ധനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തില്‍ വ്യാജഫോട്ടോ പ്രചരണം നടത്തിയതിനാണ് കണ്ണൂര്‍ കല്ലാച്ചി സ്വദേശിയായ എംഎം മനു എന്നയാളെ അറസ്റ്റുചെയ്തത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആലുവ ഡിവൈഎസ്പിയായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ലാത്തി ചാര്‍ജിന്റെ ചിത്രമായിരുന്നു അത്. നാമജപ യാത്രയില്‍ പങ്കെടുത്ത എണ്‍പതുകാരനെ പോലീസ് തല്ലിച്ചതയ്ക്കുന്നുവെന്ന തരത്തിലുള്ള പ്രചരണത്തെ സോഷ്യല്‍മീഡിയ അന്ന് തന്നെ പൊളിച്ചടുക്കിയിരുന്നു.
ഐപിസി 153, കേരള പോലീസ് നിയമത്തിലെ 120 വകുപ്പുകള്‍ മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് അറസ്റ്റിന്കാരണം.
Discussion about this post