കൊച്ചി: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല. രോഷവും സങ്കടങ്ങളും വീറും വാശിയും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷത്തില്‍ 40 സൈനികരുടെ ജീവനാണ് പൊലിഞ്ഞത്. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് വേണ്ടി തിരിച്ചടി ഉടനെ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. അത്രമേല്‍ രാജ്യത്തിലെ ഓരോ പൗരനെയും ചൊടിപ്പിക്കുകയും സൈന്യത്തില്‍ ചേരാന്‍ നിര്ബന്ധനാക്കുകയും ചെയ്തു എന്നു വേണം പറയാന്‍.
ഇപ്പോള്‍ സങ്കടവും രോഷവും ഒരുപോലെ പ്രത്യക്ഷമാക്കി തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ, നേര്‍ക്കുനേര്‍ നിന്നു പോരാടും എന്നും അദ്ദേഹം കുറിക്കുന്നുണ്ട്. എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും.
ഒരിടത്തു കൊണ്ടിരുത്തിയാല്‍ പരിക്ക് പറ്റുന്നവരെ ആശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും…ആയുധങ്ങളുടെ കണക്കെഴുതാനോ…വയര്‍ലെസ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യാനോ ഒക്കെ എനിക്കും കഴിയും… ഒന്നുമില്ലെങ്കില്‍ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും.. പൂര്‍ണ്ണ സന്തോഷത്തോടെ തന്നെ ഞാന്‍ അത് ചെയ്യുമെന്ന് നന്ദു ഹൃദയം തൊട്ട് കുറിക്കുന്നു.
കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളില്‍ അഗാധമായ ദുഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമര്‍ഷവുമാണ് നിറയുന്നതെന്ന് നന്ദു കുറിച്ചു. പ്രജോഷേട്ടന്‍ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് ഉള്ളുലഞ്ഞ് നന്ദു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍
ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ !
നേര്‍ക്കുനേര്‍ !
എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും
ഒരിടത്തു കൊണ്ടിരുത്തിയാല്‍ പരിക്ക് പറ്റുന്നവരെ അശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും…
ആയുധങ്ങളുടെ കണക്കെഴുതാനോ…വയര്‍ലെസ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യാനോ ഒക്കെ എനിക്കും കഴിയും…
ഒന്നുമില്ലെങ്കില്‍ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും..
പൂര്‍ണ്ണ സന്തോഷത്തോടെ തന്നെ ഞാന്‍ അത് ചെയ്യും
കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളില്‍ അഗാധമായ ദുഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമര്‍ഷവുമാണ്….
പ്രജോഷേട്ടന്‍ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല !
ആ കുടുംബങ്ങളുടെ കണ്ണീര് ഹൃദയത്തില്‍ കത്തിപോലെ ആഴ്ന്നിറങ്ങുന്നു…
നിനക്കൊന്നും മാപ്പില്ലെടാ തീവ്രവാദി നായ്ക്കളേ….
എനിക്ക് ചിലപ്പോള്‍ മറ്റുള്ളവരെപ്പോലെ ചെയ്യാന്‍ കഴിയില്ലായിരിക്കാം…
എന്നാലും ഞാന്‍ ഉണ്ടാകും മുന്നില്‍..
ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ ഉണ്ടാകും മുന്നില്‍ !
ഞങ്ങള്‍ ആണ്‍കുട്ടികളാണെടാ ചെറ്റകളേ….
ഒളിഞ്ഞിരുന്നല്ല നേര്‍ക്കുനേര്‍ യുദ്ധം ചെയ്യും..!
വന്ദേമാതരം !
വന്ദേമാതരം
ജയ്ഹിന്ദ്
ഞങ്ങള്‍ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല…
ഭരതീയരാണ്…….
Discussion about this post