അഗളി: അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം കണ്ടെത്തി. പുതൂര്‍ പഞ്ചായത്തിലെ മേലെ ഭൂതയാര്‍ കുള്ളാട് വനമേഖലയിലാണ് തോട്ടം. അഞ്ഞൂറോളം കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത്. പ്രദേശത്തെ 25 സെന്റില്‍ 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്.
മൂന്നു മാസം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. തോട്ടം ഉടമയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് കുള്ളാട് മല. കാട്ടാനകളുള്‍പ്പെടെ ഉള്ള വന്യമൃഗങ്ങളുടെ താവളമാണ് ഈ വനപ്രദേശം.
Discussion about this post