കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രധാന പ്രതിയായ ഫാദര്‍ റോബിന് വടക്കുംചേരിയ്ക്കെതിരെ വിധി വന്നതോടെ വൈദികനെതിരെ നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. വൈദികനെതിരെ സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നു. വിധി പുറത്ത് വരുന്നതിന് മുമ്പ് സിസ്റ്റര്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇതി..
16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിനെതിരായ ന്യായവിധി സത്യസന്ധമാകാന്‍ കാത്തിരിക്കുന്നുവെന്ന പ്രാര്‍ത്ഥനയാണ് ലൂസി ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രികള്‍ക്ക് പിന്തുണ അര്‍പ്പിച്ചതിന്റെ പേരില്‍ സഭയുടെ താക്കീത് ലഭിച്ച കന്യാസ്ത്രിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.
സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവന്‍….അതേ ഇടവകയിലെ വിശ്വാസികള്‍ക്ക് നേര്‍വഴി ….പാപമോചനം…..വി.കുര്‍ബാന അര്‍പ്പിക്കല്‍…ഉപദേശങ്ങള്‍ പകര്ന്നുനല്കിയവന്…കുഞ്ഞിനെ ഒളിപ്പിക്കല്‍..നാടുവിടല്‍….ഇത്രയും വലിയ തെറ്റ് ചെയ്ത റോബിന്….ന്യായവിധി സത്യസന്ധമാകാന്‍ കാത്തിരിക്കുന്നു.. ദൈവമേ
Discussion about this post