തിരുവനന്തപുരം: സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു.
കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്കാന് ആവശ്യപ്പെട്ട് നേരത്തേയും ലൂസിയ്ക്കു നോട്ടീസ് ലഭിച്ചിരുന്നു.
Discussion about this post