നെടുമങ്ങാട്: ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മയെ അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കളത്തറ തീരം ഭാഗത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ലക്ഷ്മിക്കുട്ടി. പിന്നീട് 11.15 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതുക്കുളങ്ങര കുഴിവിള തിരുവാതിരയില്‍ പരേതനായ നടേശനാശാരിയുടെ ഭാര്യ ആണ് മരിച്ചത്.
ഉഴമലയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള മാര്‍ഗത്തിലല്ല മൃതദേഹം കണ്ടെത്തിയ പ്രദേശം. ലക്ഷ്മിക്കുട്ടി നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ലെന്നും പരുക്ക് ഇല്ലെന്നും പൊലീസ് സൂചന നല്കി.
Discussion about this post