പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കും.
ഇന്നലെ അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ നിന്നും വിമര്‍ശനമുണ്ടായിരുന്നു. കോടതിയില്‍ നിന്നും കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ ഏറെ കരുതലോടെ നീങ്ങാനാണ് പൊലീസ് തീരുമാനം.
ശബരിമല ആക്രമ സംഭവങ്ങളുടെ പേരിലുണ്ടായ വ്യാപക അറസ്റ്റിനെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂയെന്നും നിര്‍ദേശിച്ചു. അതോടൊപ്പം തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post