മഞ്ചേശ്വരം: ഇടതു മുന്നണിയുടെ വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന യാത്ര സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് നിന്നാണ് യാത്ര തുടങ്ങുക. യാത്ര പൂര്‍ത്തിയാകുന്നതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്താനാണ് മുന്നണിയുടെ നീക്കം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങിയിരുന്നു. ‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് യാത്രകളുടെ ലക്ഷ്യം.
ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ത്ത് എല്‍ഡിഎഫിന് പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാകും ജാഥകളുടെ പര്യടനം.
Discussion about this post