ആറന്മുള: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനില്‍കുമാര്‍ നല്കിയ പരാതിയിലാണ് ആറന്മുള പോലീസ് മണിയമ്മയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്തില്‍ വടക്കേ പേരൂര്‍ വീട്ടില്‍ പരേതനായ ശിവന്‍പിള്ളയുടെ ഭാര്യയാണ് മണിയമ്മ. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ തന്റെ തെറ്റ് ഏറ്റുപറഞ്ഞു ഇവര്‍ മാപ്പപേക്ഷിച്ചിരുന്നു.
ഈഴവ സമുദായത്തിലെ അംഗമായ തനിക്കും സമുദായത്തിനും മാനഹാനിയും മനോവിഷമവും ഉണ്ടാക്കുന്നതാണ് മണിയമ്മയുടെ പരാമര്‍ശമെന്നു സുനില്‍കുമാര്‍ തന്റെ പരാതിയില്‍ പറയുന്നു. ജാതിപ്പേര് പറഞ്ഞു മുഖ്യമന്ത്രിയെ അപമാനിച്ചവര്‍ക്കെതിരെയും മണിയമ്മ തെറി വിളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സുനില്‍കുമാര്‍ തന്റെ പരാതിയില്‍ ആവശ്യപെട്ടു.
Discussion about this post