തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്.
തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള ആശ്രമത്തിന് നേരെയായിരുന്നു ആക്രമണം.
ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.
അതേസമയം രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു. മാത്രമല്ല സംഘപരിവാറും ബിജെപി സംസ്ഥാന പ്രസിഡന്റ പിഎസ് ശ്രീധരന്‍പിള്ളയെയും തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല സത്രീപ്രവേശനം സുപ്രീംകോടതി വിധി വന്ന ശേഷം സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന തരത്തില്‍ ചര്‍ച്ചകളിലും മറ്റും സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു. ഇതിനുപുറമെ സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post