കൊച്ചി: രാജാവായ രാമനെയല്ല, ഒരുപാടുപേരെ കൊന്നൊടുക്കിയ രാമന്‍ രാഘവനെയാണ് സംഘപരിവാര്‍ പിന്തുടരുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാട്. രാമന്റെ ജന്മസ്ഥലം മനുഷ്യഭാവനയാണെന്നും, അയോധ്യ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ കൃതി അന്താരാഷ്ട പുസ്തകോത്സവത്തില്‍ ചിന്താവിഷ്ടയായ സീതയുടെ ആസ്വാദനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുളളിക്കാട്.
രാമനെ രാജാവായി തെരഞ്ഞെടുത്തത് ജനങ്ങളുടെ ആഗ്രഹ പ്രകാരമായിരുന്നു.ആ രാമന്റെ പേരില്‍ ഇന്ന് അധികാരത്തിലേറിയവര്‍ രാമന്‍രാഘവന്‍ എന്ന കൊലയാളിയെയാണ് പിന്തുടരുന്നത്. ഗൗരിലങ്കേഷിന്റെ കൊലപാതകവും നരേന്ദ്ര ധാബോല്‍ക്കറിന്റെ കൊലപാതകവുമെല്ലാം ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ബാലചന്ദ്രന്‍ ചുളളിക്കാട് പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണത്തില്‍ സംഘപരിവാറിനെതിരെയും ബിജെപിക്കെതിരെയും ബാലചന്ദ്രന്‍ ചുളളിക്കാട് ആഞ്ഞടിച്ചു.
Discussion about this post