തൃശൂര്‍: ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മന്ത്രി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ധീര ജവാന്മാര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു. ഫേയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രി അപലപിച്ചത്.
അതെസമയം സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കിയിരുന്നിട്ടും ഈ മുന്നറിയിപ്പ് ഗൗരവമായെടുക്കാത്തത് ഗുതുതര തെറ്റാണെന്ന് മന്ത്രി പറഞ്ഞു. മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നു. ധീരജവാന്മാരുടെ പോലും ജീവന് രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു.
ഫേയ്സ്ബുക്ക് പോസ്റ്റ്:
#ധീര #ജവാന്മാര്ക്ക് #ആദരാഞ്ജലികള്‍
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ധീര ജവാന്മാര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.
നിരവധി ധീര ജവാന്മാര് വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്നം ഇടയായിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നു.
യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവന് രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്
എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും?
Discussion about this post