കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വര്‍ ഒക്ടോബര്‍ 22 നാണ് ജാമ്യത്തിലിറങ്ങിയത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ജയിലില്‍ നിരാഹാരം കിടന്നിരുന്നു. തുടര്‍ന്ന് രാഹുലിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
Discussion about this post