തൃശ്ശൂര്‍: കടുത്ത വേനല്‍ വന്നെത്തിയതോടെ മലയാളികളുടെ ദാഹമകറ്റാന്‍ നാരങ്ങ സോഡ തന്നെ മുന്‍പന്തിയില്‍. അതേസമയം ഡിമാന്റ് കൂടിയതോടെ തുടങ്ങിയതോടെ നാരങ്ങാ വെള്ളത്തിന് തീ വിലയാണ് ഈടാക്കുന്നത്. 15 രൂപയില്‍ നിന്ന് ഒറ്റയടിക്കാണ് 20 രൂപയില്‍ എത്തിയിരിക്കുന്നത്. അഞ്ച് രൂപ ഉണ്ടായിരുന്ന സോഡയുടെ വില ഏഴ് രൂപയാക്കി ഉയര്‍ത്തിയതുകൊണ്ടാണ് തങ്ങള്‍ വില വര്‍ധിപ്പിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു.
നാരങ്ങാ സോഡാ വെള്ളം കൂടാതെ സംഭാരവും കരിമ്പിന്‍ ജ്യൂസും ഈ ഇഷ്ട പട്ടികയില്‍ വരും. മണ്‍കുടത്തില്‍ നല്‍കുന്ന സംഭാരത്തിന് 20 മുതല്‍ 30 രൂപ വരെയാണ് വില. കരിമ്പിന്‍ ജ്യൂസും 20 രൂപ മുതല്‍ ലഭ്യമാണ്. എന്നാല്‍ ഇവ രണ്ടും സുലഭമല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഈ സാഹചര്യത്തിലാണ് നാരങ്ങാവെള്ളം മലയാളികളുടെ ഇഷ്ട പാനീയമായി മാറിയത്.
Discussion about this post