കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി നാടുനീളെ പ്രതിഷേധങ്ങളും ചോദ്യങ്ങളും മറ്റും ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഉത്തരം കിട്ടാത്ത ചോദ്യം പോലെ നീണ്ടു പോവുകയുമാണ്. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടന് പൃഥ്വിരാജ്. ‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം വിഷയത്തില്‍ മനസ് തുറന്നത്.
‘ശബരിമല ദര്‍ശനത്തിനു പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.
പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി. സ്ത്രീവിരുദ്ധത ശരിയെന്ന തരത്തില്‍ അവതരിപ്പിക്കാന്‍ താന്‍ തയ്യാറാകില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
Discussion about this post