കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് സംവിധായിക അഞ്ജലി മേനോന് പറഞ്ഞതിനാലെന്ന് പൃഥ്വിരാജ്. വനിതാ സംഘടനയുടെ രൂപീകരണ സമയത്ത് ആശംസയറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
‘സംവിധായിക അഞ്ജലി മേനോന് വിളിച്ച് ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാന്‍ അങ്ങനെ ചെയ്തു.’ -പൃഥ്വി പറഞ്ഞു. എഎംഎംഎ സംഘടനയില്‍ സത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്രമോ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരണം കഴിഞ്ഞ നാല് ജനറല്‍ ബോഡികളില്‍ തിരക്ക് മൂലം പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.
Discussion about this post