പാലക്കാട്: കേരള സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയം കഴിഞ്ഞിട്ട് മാസങ്ങള്‍ ആവുമ്പോഴേക്കും അടുത്ത ദുരന്തത്തിന് മുന്നറിയിപ്പ്. പാലക്കാട് പോലുളള ജില്ലകളില്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ കണക്കില്ലാത്തതാണ്. പ്രളയകാലത്ത് ഈ പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ നിരവധി ഉരുള്‍പൊട്ടലാണ് ഉണ്ടായത്.
ഉരുള്‍പൊട്ടലുണ്ടാവുന്നതിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളില്‍ ഭൂമി വിണ്ടുകീറിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളില്‍ സോയില്‍ പൈപ്പിങ്ങ് ധാരാളമായി കണ്ടു വരുന്നുണ്ട്. ഇത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്്. പ്രളയകാലത്തും ഉയര്‍ന്ന മേഖലകളില്‍ ഇത്തരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. വനപ്രദേശത്താണ് ഇത്തരത്തില്‍ വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.
നെല്ലിയാമ്പതിയിലും ഇത്തരത്തില്‍ ഭൂമി വിണ്ടു കീറുകയും തുരങ്കം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഉടന്‍ പഠനവിഷയമാക്കേണ്ടതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Discussion about this post