തെക്കന്‍ കേരളത്തില്‍ വിജയിച്ചില്ലെങ്കിലും കേവലം 36 വോട്ടെന്ന നിലയില്‍ നിന്നും 150 കടന്ന് ബിജെപി; മൂന്നിടത്ത് ബിജെപിക്ക് രണ്ടാം സ്ഥാനം

BJP Workers | Kerala News

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലായി നടന്ന ഉപതെരഞെടുപ്പുകളില്‍ മൂന്നിടത്ത് ബിജെപിക്ക് രണ്ടാമത്. നാലു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്.

രണ്ടിടത്ത് സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ ഒരിടത്ത് എല്‍ഡിഎഫിന്റെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. മറ്റൊരിടത്ത് യുഡിഎഫ് നിലനിര്‍ത്തി.

ഈ നാല് വാര്‍ഡുകളില്‍ മൂന്ന് സീറ്റുകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖര മംഗലത്തെ വാര്‍ഡില്‍ 193 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ 36 വോട്ടു മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ 181 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്താണ്.

പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡില്‍ 55 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇവിടെയും 298 വോട്ടു നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ 101 വോട്ട് നേടി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.

കൊല്ലത്തെ ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്‍ വാര്‍ഡില്‍ 1055 വോട്ടിന് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

Exit mobile version