തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രി ഈ കാര്യം കുറിച്ചത്.
രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന് നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.
രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന് നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം.
We tsrongly condemn the terror attack against a CRPF convoy in Pulwama, Kashmir. We join in mourning with the families of those soldiers who lost their lives in the line of dtuy. Union Government must take necessary steps to ensure peace in Kashmir.’
Discussion about this post