പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന് തണുത്ത സ്വീകരണം. പത്തംതിട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് വളരെ ചുരുക്കം പേര്‍ മാത്രമായിരുന്നു. ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് വലിയ പന്തലും സേരകളുമാണ് നിരത്തിയിരുന്നത്.
എന്നാല്‍ തൊട്ടു മുന്‍പില്‍ മാത്രം കുറച്ചു പേര്‍, ശേഷം അവിടെയും ഇവിടെയും ഒന്നു രണ്ടു പേര്‍ എന്നിങ്ങനെയായിരുന്നു സീറ്റ് നിര. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആളുകള്‍ വേദിയില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും വ്യക്തമായി കാണാം.
അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി പറഞ്ഞു. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു.
ആളൊഴിഞ്ഞ കസേരകളെ നോക്കിയുള്ള യോഗിയുടെ പ്രസംഗം ചിരിയ്‌ക്കൊപ്പം ദയനീയ കാഴ്ച കൂടിയാണെന്ന് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നുണ്ട്. കേരളത്തിലെ പിള്ളേരെ നിങ്ങള്‍ക്ക് അറിയില്ല എന്ന മാസ് ഡയലോഗ് ചേര്‍ത്ത് വെച്ചാണ് സംഭവം പ്രചരിക്കുന്നത്.
വീഡിയോ കാണാം;
Discussion about this post