തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സംഭവം നടന്നിട്ട് എട്ടുമാസം കഴിഞ്ഞു.
ഡ്രൈവര്‍ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട്. അതേസമയം ഗവാസ്ക്കര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നുമാണ് എഡിജിപിയുടെ മകളുടെ ആരോപണം.
Discussion about this post