തിരുവനന്തപുരം: വിപണി കീഴടക്കാന്‍ തയ്യാറായി കശുവണ്ടി വികസന കോര്പ്പറേഷന്. കശുമാങ്ങയില്‍ നിന്ന് സോഡ, വൈന്‍, ചോക്ലേറ്റ്, ഐസ്ക്രീം, ജാം,വിനാഗിരി, മിഠായി എന്നിവ ഉണ്ടാക്കി വിപണിയില്‍ എത്തിക്കുക എന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം സോഡ നിര്‍മ്മിച്ച് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
കൊട്ടിയത്തെ കോര്‍പറേഷന്റെ ഫാക്ടറിയിലാണ് കശുമാങ്ങ സോഡയുടെ നിര്‍മാണം. പാഴാക്കി കളയുന്ന കശുമാങ്ങയുടെ ഗുണം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 200 മില്ലി ലീറ്റര്‍ കശുമാങ്ങ സോഡയ്ക്ക് 10 രൂപയാണു വില.
ഒരിടയ്ക്ക് വളരെ മോശം അസ്ഥയായിരുന്നു കശുവണ്ടി കശുമാങ്ങ മേഖലയ്ക്ക്. അതില്‍ നിന്ന് കരകയറാന്‍ കൂടിയാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
Discussion about this post