തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് നിലനിന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ട് കുറഞ്ഞ് പോകുമോയെന്ന ആശങ്ക ഇടത് മുന്നണിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. അതോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്നത് മഹാനിധി സമാഹരണ യാത്രയാണെന്നും നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്നും കോടിയേരി വിമര്‍ശിച്ചു. കൂടാതെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post