തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ പ്രഖ്യാപിച്ചു.2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ്. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പികെ പോക്കറാണ്.
സിനിമാ വിഭാഗം ജൂറിയിലെ അംഗങ്ങളായി ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ്, കെ.ജി. ജയന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, ബേണി ഇഗ്‌നേഷ്യസ്, നവ്യ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു.
രചനാവിഭാഗം ജൂറിയിലെ അംഗങ്ങളായി ഡോ ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരെയും തെരഞ്ഞെടുത്തു. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്.