തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരായ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട മോഹന്‍ലാലിന് ട്രോള്‍ മഴ. പൊതുജനമധ്യത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് സംസ്ഥാന ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജിനെതിരെ 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനെ വന്ട്രോളുകള്ക്കാണ് വിധേയമാക്കുന്നത്.
‘ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നു പറഞ്ഞു അപമാനിക്കുന്നതിനെതിരെ സംഘികള്ക്കെതിരെയും ഒരു നോട്ടീസയയ്ക്ക് ലാലേട്ടാ’ എന്നാണ് ചിലരുടെ ട്രോള്‍ കമന്റ്. ചിലരാകട്ടെ, ”കോടി” കസവോടു കൂടിയതാണോ വേണ്ടത് എന്ന് ചോദിച്ചുള്ള പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയ്ക്കുന്നുണ്ട്.
ഖാദിയുമായി പുലബന്ധം പോലുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്ക ഉപയോഗിച്ച് ജനത്തെ കബളിപ്പിച്ചതിന് ലാല്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ബിവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് നോട്ട് മാറികിട്ടാന്‍ ക്യൂ നിന്നുകൂടെ എന്ന് ചോദിച്ച ലാലേട്ടനെതിരെ ആരെങ്കിലും വക്കീല്‍ നോട്ടീസയച്ചോ? എത്ര മനുഷ്യ വിരുദ്ധമായ പ്രതികരണമായിരുന്നു അത്. ‘ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് തനിക്കെതിരെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപിച്ചാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post