തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമായതിനെ ചൊല്ലി സംസ്ഥാനത്ത് വ്യപക അക്രമമാണ് സംഘപരിവാര്‍ അഴിച്ചു വിട്ടത്. യുവതികള്‍ മല ചവിട്ടയതിന്റെ അന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. ഈ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
അക്കൂട്ടത്തില്‍ ചില രാഷ്ട്രീയ പക പോക്കലുകളും നടന്നിരുന്നു. അസഹനീയം പോലീസിനു നേരെയുള്ള കൈയ്യേറ്റമായിരുന്നു എന്ന് എടുത്ത് പറയേണ്ടതായി വരും. അത്രമേല്‍ അക്രമമാണ് അറസ്റ്റിലായത്. അന്ന് പോലീസിനെ ആക്രമിച്ചത് വലിയ വിവാദത്തിലേയ്ക്ക് വഴിവെച്ചിരുന്നു.
ശേഷം കേസ് ആയതോടെ ഒട്ടുമിക്കവരും ഒളിവില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് സംഭവത്തില്‍ മൂന്ന് ആര്‍എസുകാര്‍ അറസ്റ്റിലായി. നാളുകള്‍ പിന്നിടുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. ശ്രീറാം, ശ്രീനാഥ്, അഭിലാഷ് എന്നീ മൂന്ന് പേരാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്ഐയെ ആക്രമിച്ച കേസിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.