കൊച്ചി: കേരളത്തിലേയും തമിഴ്നാട്ടിലേയും രാഷ്ട്രീയവും സിനിമാരംഗവും ഏറെ വ്യത്യസ്തമാണെന്ന് നടനും സംവിധായകനുമായ ചാരുഹാസന്. മലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളതു കൊണ്ട് പ്രേം നസീറിനെ പിടിച്ച് മുഖ്യമന്ത്രിയാക്കിയില്ലെന്നും ചാരഹാസന് പറയുന്നു. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ സ്കൂളില്‍ പോയി. തമിഴ്നാട്ടുകാര്‍ വികാരത്തിന് പ്രധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യയില്‍ പൊതുവിലും അങ്ങനെ തന്നെയാണ്. എന്നാല്‍ കേരളീയര്‍ അങ്ങനെയല്ല. അവര്‍ വികാരത്തിന് പ്രധാന്യം നല്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
‘മലയാളികള്‍ സ്കൂളില്‍ പോയ സമയത്ത് തമിഴ്നാട്ടുകള് തിയ്യേറ്ററുകളിലേയ്ക്കായിരുന്നു പോയിരുന്നത്. താന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്നാട്ടില്‍ 3000 തിയേറ്ററുകള്‍ ഉണ്ടായിരുന്നു. അന്ന് ഇന്ത്യ മുഴുവനായി 10,000 തിയേറ്ററുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന്. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടില്‍ 30 ശതമാനം തിയേറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ അന്നോ തീയ്യേറ്ററുകളുടെ എണ്ണം കൂടുതലായിരുന്നു. കേരളത്തില്‍ 1200 എങ്കില്‍ കര്‍ണ്ണാടകത്തില്‍ 1400. എന്നാല്‍ ഭാഗ്യവശാല്‍ കേരളത്തില്‍ സ്കൂളുകളും ഉണ്ടായിരുന്നു.’- ചാരുഹാസന് വെട്ടിത്തുറന്ന് പറയുന്നു.
Discussion about this post