കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയാണെന്നും എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സിപിഐഎമ്മുകാര്‍ നല്കിയ പരാതിയിലാണ് കേസെന്നും അപേക്ഷയില്‍ പറയുന്നു. കേസ് ഇന്ന് പരിഗണിക്കും.
അതേസമയം, ഷഫീഖ് അല്‍ ഖാസിമി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. മനഃപ്പൂര്‍വം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയതെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post