ന്യൂഡല്‍ഹി: എംഎല്‍എ ആയ താന്‍ ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിവും ജനസമ്മിതിയുമുള്ള നേതാക്കള്‍ ഏറെയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൂട്ടായിട്ടുള്ള ചര്‍ച്ചയും തീരുമാനമെടുക്കുമെന്നു ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post