താന്‍ ‘സംഘി’ യാണെന്ന് പ്രചരിപ്പിക്കുന്നത് ‘കമ്മി’ കള്‍! യുഡിഎഫിന്റെ ലക്ഷ്യം ബിജെപിയെ താഴെയിറക്കുക മാത്രമാണെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിന്റെ ലക്ഷ്യം ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തന്നെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ലക്ഷ്യം ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് കമ്മികള്‍ ആണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലെ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം. ഫെബ്രുവരി 25 ഓടെ സ്ഥാനാര്‍ഥി ലിസ്റ്റ് നല്‍കണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കെപിസിസി അധ്യക്ഷന്റെ യാത്ര നടക്കുന്നതിനാല്‍ മാര്‍ച്ച് ആദ്യ വാരത്തോടെ പട്ടിക നല്‍കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version