കൊച്ചി: കൊടിസുനിയെ ട്രോളി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മറ്റൊരു കേസില്‍ അറസ്റ്റിലായതിനെതന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ ട്രോള്‍. ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെയെന്നായിരുന്നു ബല്‍റാമിന്റെ ഈ വാര്‍ത്തയെ കുറിച്ചുള്ള പ്രതികരണം.
നിഷ്ഠൂരമായ ഒരു കൊലപാതകക്കേസില്‍ ശിക്ഷ നേരിടുന്ന കൊടും കുറ്റവാളി പരോളിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതേ കേസിലെ മറ്റ് കുറ്റവാളികള്‍ക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം സര്‍ക്കാര്‍ സുഖവാസ പരോളുകള്‍ ആവര്‍ത്തിച്ച് നല്‍കുന്നു എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം
ഫേസ്ബുക്കിന്റെ പൂര്‍ണരൂപം..
ഇതുപോലുള്ള വാര്‍ത്തകളെ നിസ്സംഗതയോട് കൂടി സമീപിക്കുന്ന ഒരു സാമൂഹിക മാനസികാവസ്ഥയാണ് കേരളത്തില്‍ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ അടിമകളായ ബുദ്ധിജീവി വൃന്ദവും ചേര്‍ന്ന് സൃഷ്ടിച്ചു വച്ചിരിക്കുന്നത്. നിഷ്ഠൂരമായ ഒരു കൊലപാതകക്കേസില്‍ ശിക്ഷ നേരിടുന്ന കൊടും കുറ്റവാളി പരോളിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതേ കേസിലെ മറ്റ് കുറ്റവാളികള്‍ക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം സര്‍ക്കാര്‍ സുഖവാസ പരോളുകള്‍ ആവര്‍ത്തിച്ച് നല്‍കുന്നു. ഇതിനൊക്കെ വേണ്ടി ഒരു ഉളുപ്പുമില്ലാതെ അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ വലിയ നവോത്ഥാന നായകരായി വാഴ്ത്തപ്പെടുന്നു.
ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെ!