തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം, ഫെീക്ക് അല്‍ ഖാസിമി പ്രതിയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്നെടുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് മൊഴി രേഖപ്പെടുത്തുക. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്ക്ഔട്ട് നോട്ടീസ് പോലീസ് ഇന്ന് പുറത്തിറക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന് നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പോലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്കാന് തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റ് പരാതിയിലാണ് കേസെടുത്തത്.
Discussion about this post