കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ചേരിപ്പോര് പരസ്യമാക്കി കേരളാ കോണ്‍ഗ്രസ്. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജോസഫ് വിഭാഗം പുതിയ നീക്കവുമായി രംഗത്ത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍ ലോക്സഭാ സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ജോസ് കെ മാണിയുടെ കേരളയാത്ര വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് നടക്കുന്നതെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചതിന് പിന്നാലെ തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ അടുത്ത നീക്കവും.
കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ കോട്ടയം മാത്രമായി ചുരുങ്ങിയാലും പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോട്ടില്ലെന്ന് മോന്‍സ് ജോസഫ് പറയുഞ്ഞു.
കോട്ടയം സീറ്റിലേക്ക് സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുമ്പോഴാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. അതേസമയം, ഈമാസം 18 ന് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുകയാണ്.
Discussion about this post